പാട്ടോർമ്മകൾ പുസ്തകമായി, പ്രകാശനം ചെയ്ത് സത്യൻ അന്തിക്കാട്;

ആദ്യപ്രതി ഏറ്റുവാങ്ങിയത് പ്രശസ്ത സംവിധായകൻ ജി.അരവിന്ദന്റെ പത്‌നി കൗമുദി
തൃശൂർ: ട്രൂത്ത് ലൈവിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിച്ച സതീഷ് കുമാർ വിശാഖപട്ടണത്തിന്റെ പാട്ടോർമ്മകൾ @ 365 പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. ഒരു വർഷത്തിലധികമായി ഒറ്റദിവസം പോലും മുടങ്ങാതെ ട്രൂത്ത് ലൈവ് പ്രസിദ്ധീകരിച്ചുവരുന്ന പാട്ടോർമ്മകൾ @ 365 മലയാളത്തിലെ പ്രിയ ഗാനങ്ങളേയും ഗാനശില്പികളേയും ഗൃഹാതുരസ്മരണകളോടെ പരിചയപ്പെടുത്തുന്ന ലേഖന പരമ്പരയുടെ ആദ്യഭാഗമാണ്. മലയാള സിനിമയെ അന്തർദേശീയ തലത്തിൽ എത്തിച്ച ചലച്ചിത്ര സംവിധായകൻ ജി അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ടൂത്ത്‌ലൈവിന്റെ തൃശൂർ ലേഖകൻ ശിവദാസ് , എഴുത്തുകാരൻ പ്രസന്നരാജ് എന്നിവർ സംബന്ധിച്ചു.