KOZHIKODE

നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവും പ്രദർശനിക്ക് സമാപനമായി

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ട് ദിവസമായി അസ്പിൻ കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവുമെന്ന പ്രദർശനി സമാപിച്ചു. സമാപന സഭ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി,ജിഷാ ഗിരീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, അഡ്വ.വി.സത്യൻ, പി. രമണി ഭായ്, പ്രവീൺ ശങ്കർ എന്നിവർ പ്രസംഗിച്ചു
ഗായത്രി മധുസൂദനന്റെ കുച്ചുപ്പുടിയും ആട്ടങ്കരി കൊമ്മേരിയുടെ നാടൻ പാട്ടും നാടൻ കലാരൂപങ്ങളും അവതരിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *