സേവന പാക്ഷികം: സൗജന്യ മെഡിക്കൽ ക്യാമ്പും
ദീനദയാൽ അനുസ്മരണവും

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 പിറന്നാൾ ആഘോഷം സേവന പാക്ഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ദീനദയാൽ അനുസ്മരണവും കൗൺസിലർ സി.എസ് സത്യഭാമ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു.
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ദീന ദയാൽ അനുസ്മരണ പ്രഭാഷണം നടത്തി
72 പേർക്ക് സൗജന്യ കണ്ണട വിതരണം അടുത്ത ഞായറാഴ്ച്ച നടക്കും.
കൗൺസിലർ എൻ.ശിവപ്രസാദ്,ഒ.ബി. മോർച്ച സംസ്ഥാന ഐ.ടി. കൺവീനർ രാഗേഷ് നാഥ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്, എടക്കാട് ഏരിയ പ്രസിഡണ്ട് പി. സോജിന, കാര പറമ്പ് ഏരിയ ജനറൽ സെക്രട്ടറി പി ശിവദാസൻ, സോഷ്യൽ മീഡിയ കോ കൺവീനർ അരുൺ രാമദാസ് നായ്ക്,ബൂത്ത് ജനറൽ സെക്രട്ടറി സുകേഷ് പ്രഭു, ഷാനി എന്നിവർ പ്രസംഗിച്ചു.