മൊബൈൽ ഡാറ്റ സൂപ്പർ സ്പീഡിലേക്ക്;
ഇന്ത്യയിൽ 5ജി അടുത്ത മാസം അഞ്ച് മുതൽ

ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിമാരമമാകുന്നു. രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഒക്ടോബർ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും.
ദേശീയ ബ്രോഡ്ബാന്റ് മിഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ 80 ശതമാനം ഉപഭോക്താക്കളിലേക്കും 5ജി സേവനങ്ങൾ എത്തിക്കാനാണ് ആദ്യഘട്ടത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്.

പല വിദേശ രാജ്യങ്ങളും നിരവധി വർഷങ്ങൾ എടുത്താണ് 50 ശതമാനം 5ജി സർവീസ് എന്ന ലക്ഷ്യത്തിലെത്തിയതെന്നും, ഇന്ത്യയ്ക്ക് അനായാസമായി ആ തടസം മറികടക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
5ജി സേവനം ആരംഭിക്കുന്നതോടെ ഇന്ത്യൻ സാങ്കേതിക രംഗം അഭൂതപൂർവമായ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2023നും 2040നും ഇടയിൽ ഇന്ത്യൻ സാമ്പത്തിക രംഗത്ത് 455 ബില്യൺ ഡോളറിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.