KERALA THIRUVANANTHAPURAM

പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ യോഗം

തൊടുപുഴ: പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനായി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം തപസ്യ സംസ്ഥാന സമിതിയംഗം വി.കെ.ബിജു ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, തൊടുപുഴ ചാപ്റ്റർ സെക്രട്ടറി സന്തോഷ്, ഖജാൻജി സന്ധ്യ, സമിതി ഭാരവാഹികളായ ഹരിലാൽ, രാജേഷ്, ജോയ്, തോമസ്, ബിനോയ് , റഷീദ്, അവറാ കുട്ടി, ഈണം ജോസ്, അനു, അശ്വതി, ബിജു എന്നിവർ പങ്കെടുത്തു. പ്രേംനസീർ ഗാനാലാപന- ചിത്രരചന – ക്വിസ് മൽസരങ്ങൾ, ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാര സമർപ്പണം, വിദ്യാഭ്യാസ ആദരവ് , ദൃശ്യ-മാധ്യമ പുരസ്‌ക്കാര സമർപ്പണം, മുതിർന്ന കലാകാരൻമാരെ ആദരിക്കൽ, പ്രേം നസീർ ഫിലിം ഫെസ്റ്റ് എന്നിവ ഘട്ടങ്ങളായി നടത്തുവാൻ യോഗം തീരുമാനിച്ചു.

പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ വിശദീകരണ യോഗം തപസ്യ സംസ്ഥാന സമിതി അംഗം ബിജു ഉൽഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ജില്ലാ സെക്രട്ടറി സന്തോഷ്, പ്രസിഡണ്ട് വിജയകുമാർ സമീപം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *