ARTICLES EDITORS CHOICE KERALA Main Banner

പരസ്പരം സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം:
അംബാസിഡർ ഡോ.ജോൺസൺ വി.ഇടിക്കുള

ഇന്ന് ലോകസമാധാന ദിനം:

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.ലോക സമാധാന ദിനം. യുദ്ധങ്ങളും വെല്ലുവിളികളും, ഈ കാലഘട്ടത്തിലും രാജ്യങ്ങളെ തമ്മിൽ അകറ്റുകയാണ്. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്രസഭയുടെ പരമലക്ഷ്യം, ലോകസമാധാനത്തിന് വേണ്ടിയാണ്. രാജ്യങ്ങൾ അതിർത്തിക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വേലികൾ വലിച്ചെറിഞ്ഞ് സമാധാനം സൃഷ്ടിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. ”സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ ”എന്ന് യേശുക്രിസ്തു പഠിപ്പിക്കുന്നു.പരസ്പരം സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം. സമാധാന ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇന്ന് സമാധാന ബെൽ മുഴങ്ങും.’സമാധാനം നീണാൾ വാഴട്ടെ’യെന്ന് വശത്തുള്ളിൽ എഴുതി ചേർത്ത ആ ബെൽ എല്ലാം ഭൂഖണ്ഡങ്ങളിലെയും കുട്ടികൾ സമ്മാനിച്ച നാണയ തുട്ടുകൾ കൊണ്ട് നിർമ്മിച്ചതാണ്.

സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ ഐക്യരാഷ്ട്ര സംഘടന എപ്പോഴും പിന്തുണയ്ക്കുന്നുണ്ട്. സമാധാനസ്ഥാപനം സമാധാനകാംക്ഷികളായ എല്ലാവരുടേയും ദൗത്യമാണ്.ജനാധിപത്യവും സമാധനവും തമ്മിലുള്ള അഭേദ്യമായ ബന്ധമുണ്ട്. ജനാധിപത്യം അടിച്ചമർത്തപ്പെട്ടവർക്കു പ്രത്യാശ പകരും. ജനാധിപത്യം സ്വാഭാവീകമായി സംഭവിക്കുന്ന ഒരു കാര്യമല്ല. അതു സംരക്ഷിച്ച് വളർത്തിക്കൊണ്ടു വരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സമാധാനം സാധ്യമാണ്, അതു വെറുമൊരു സ്വപ്‌നമല്ല.മനുഷ്യൻ ഉപരിപ്ലവത വെടിഞ്ഞ് സ്വന്തം അന്തരാത്മാവിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.

ഈ വർഷം നവംബർ 15ന് ലോകജനസംഖ്യ 800 കോടിയിലെത്താനിരിക്കുകയാണ്. ഈ മനുഷ്യരിൽ 99 ശതമാനം പേരും സ്വപ്‌നം കാണുന്നത് യുദ്ധവും കലാപങ്ങളും അതിക്രമങ്ങളുമില്ലാത്ത സമാധാനപൂർണമായ ലോകമാണ് , അതത്ര എളുപ്പമല്ലതാനും.

2022-23ൽ കേരള സംസ്ഥാന ബജറ്റിൽ ആഗോള സമാധാന സമ്മേളനം നടത്തുമെന്നുള്ള നിർദേശം സ്വാഗതാർഹമാണ്. ലോകത്ത് നടക്കുന്ന വിവിധങ്ങളായ ചെറുതും വലുതുമായ യുദ്ധങ്ങളിൽ ഒരു ട്രില്യൻ യു.എസ് ഡോളർ ചെലവ് വരുമ്പോൾ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടി 50 ബില്യൺ യു.എസ് ഡോളർ മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് .

‘അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’ എന്ന് പഠിപ്പിച്ച ഗുരുവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഏവർക്കും ലോകസമാധാന ദിനാശംസകൾ നേരുന്നു.

(ലേഖകൻ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡർ ആണ്.)

Related Posts

Leave a Reply

Your email address will not be published. Required fields are marked *