അടിച്ചു മോനേ… 25 കോടി തിരുവോണം ബമ്പറിൽ സർക്കാരിന് ലഭിച്ചത് 330 കോടിയിലേറെ; നറുക്കെടുപ്പ് ഇന്ന് രണ്ടു മണിക്ക്

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ഉയർന്ന സമ്മാന തുകയ്ക്കുള്ള കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി 2022 ന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിലൂടെ സംസ്ഥാന സർക്കരിൻറെ ഖജനാവിലെത്തിയത് 332.74 കോടി രൂപ.കേരളത്തിലെ അഞ്ചിലൊരാൾ ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കാളിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റ് വാങ്ങിയവരിൽ ആറ് ശതമാനം ആളുകൾക്കാണ് ഏതെങ്കിലും ഒരു സമ്മാനം കിട്ടുക.
കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റ് വിറ്റപ്പോൾ കിട്ടിയ വരുമാനം 162 കോടി രൂപ ആയിരുന്നു. ഭാഗ്യക്കുറി വകുപ്പ് വില്പന അവസാനിപ്പിച്ചെങ്കിലും ഏജന്റുമാർക്ക് കൈവശമുള്ള ടിക്കറ്റുകൾ നറുക്കെടുപ്പിന് തൊട്ടു മുമ്പു വരെ വിൽക്കാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോർക്കി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ നറുക്കെടുപ്പ് നിർവഹിക്കും.