പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം; ബിജെപി സേവാപാക്ഷികത്തിന് തുടക്കം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപത്തിരണ്ടാം ജന്മദിനത്തിൽ ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ പാക്ഷികമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ജന്മദിനം മുതൽ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി ജില്ലയിൽ സംഘടിപ്പിക്കുക.
സൗജന്യ ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പുകൾ, വൃക്ഷതൈ നടീൽ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുക തുടങ്ങിയവ സേവാ ദിവസിന്റെ ഭാഗമായി നടക്കും. 2025ഓടെ ഇന്ത്യയെ ടിബി വിമുക്തമാക്കാനുള്ള പദ്ധതി പ്രകാരം ക്ഷയരോഗികൾക്ക് ബിജെപി പ്രവർത്തകർ സഹായം നൽകും.മാരാർജി ഭവനിൽ നടന്ന ആഘോഷ പരിപാടിയിൽ എഴുപത്തിരണ്ട് ഭദ്രദീപങ്ങൾ തെളിയിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു.



ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗംകെ.പി.ശ്രീശൻ,സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ അഡ്വ.കെ.ശ്രീകാന്ത്, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ എന്നിവർ സംസാരിച്ചു.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മെഗാ പോസ്റ്റ് കാർഡ് ക്യാംപയിൻ
രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് കാർഡ് അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ നിർവ്വഹിച്ചു. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ഒ.ബി സി.മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് മാരായ ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി, പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധാർത്ഥൻ അരിമ്പിടാവിൽ, ജില്ലാ പ്രസിഡന്റ് മധുപുഴയരികത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ. രമ്യ മുരളി, മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ, എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് കാർഡുകളയച്ചു.

