വണ്ടാനം മെഡിക്കൽ കോളേജിലെ സിസിടിവി നിശ്ചലമായിട്ട് 10 ദിവസം;
കരാറെടുത്ത സ്വകാര്യ കമ്പനിയെ വിവരമറിയിച്ചിട്ടും പ്രതികരണമില്ല

അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സി സി ടി വി നിശ്ചലമായി. അനിഷ്ട സംഭവങ്ങൾ എന്തെങ്കിലും ഉണ്ടായാൽ വിവരങ്ങൾ നേരിട്ട് കണ്ടറിയാനാവാത്ത സ്ഥിതിയാണ്. ആശുപത്രി സൂപ്രണ്ട് സജി ജോർജ് പുളിക്കലും സുരക്ഷാ ഓഫീസർമാരും കരാർ ഏറ്റെടുത്ത എറണാകുളത്തുള്ള സ്വകാര്യ കമ്പനിയെ വിവരം അറിയിച്ചിട്ടും ഇത് പ്രവർത്തന സജ്ജമാക്കാൻ കരാറുകാർ ഇതുവരെ തയ്യാറായിട്ടില്ല. പത്തു ദിവസത്തിലേറെയായി സിസിടിവി നിശ്ചലമായിട്ട്.
ഈ സി സി ടി വി ക്യാമറകളു അനുബന്ധ ടി വിയും നിലവാരം കുറഞ്ഞതാണെന്നും വാങ്ങിയതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ മോണിറ്റർ സ്ഥാപിച്ചിരിക്കുന്നതാകട്ടെ നോക്കെത്താ ദൂരത്താണ്. പോലീസ് എയ്ഡ് പോസ്റ്റിനും സുരക്ഷാ ഓഫീസിനും സമീപത്ത് നിന്ന് 500 ഓളം മീറ്റർ അകലെ മൂന്നാം നിലയിലെ ടെലി മെഡിസിൻ ഹാളിൽ.