കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി യുവതി മാതൃകയായി

അമ്പലപ്പുഴ: കളഞ്ഞ് കിട്ടിയ 52,000 രൂപ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വീട്ടമ്മ മാതൃകയായി. വിരമിച്ച റവന്യൂ വിഭാഗം ഡ്രൈവർ അമ്പലപ്പുഴ വിനോദ് സദനത്തിൽ ഭാസ്‌ക്കരപിള്ളയിൽ നിന്നും നഷ്ടപ്പെട്ട തുകയായിരുന്നു ഇത്. പോലീസിന്റെ സാനിദ്ധ്യത്തിൽ ഈ തുക ഭാസ്‌ക്കരൻ നായർക്ക് തിരികെ നൽകി കരുമാടി മോഡിയിൽ വീട്ടിൽ സകലേഷ് കുമാറിന്റെ ഭാര്യയും വീട്ടമ്മമ്മയുമായ ബിന്ദുവാണ് മാതൃകയായത്. ബുധനാഴ്ച രാവിലെ ഭാസ്‌ക്കരൻ നായർ അമ്പലപ്പുഴ ട്രെഷറിയിൽ നിന്നും പെൻഷൻ തുക പിൻവലിച്ച് അമ്പലപ്പുഴ ഭാഗത്തെ അക്ഷയാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്.