ഡോക്ടർ പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം

കോഴിക്കോട്: വെള്ളിപറമ്പ് ശ്രീനാരായണഗുരു മന്ദിര ഹാളിൽ ഡോക്ടർ പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.സി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം അഡ്വ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. മഹാനായ ഡോക്ടർ പൽപ്പുവിന്റെ ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്കുള്ള കഞ്ഞി വിതരണം, പാവപ്പെട്ട കുട്ടികൾക്കുള്ള വിദ്യാഭ്യാസസഹായം, കഷ്ടത അനുഭവിക്കുന്ന രോഗികൾക്കുള്ള മരുന്നുവിതരണം തുടങ്ങി ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സത്യൻ മാസ്റ്റർ, ഉണ്ണി കരിപ്പാലി, സതീഷ് അയനിക്കാട്, ശശി മാസ്റ്റർ, സുരേഷ് കുറ്റിക്കാട്ടൂർ, ശശി പി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ഭാസ്‌ക്കരൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ നന്ദി രേഖപ്പെടുത്തി.