THIRUVANANTHAPURAM

ഓണ നിലാവിൽ
സൂര്യ കൃഷ്ണമൂർത്തിക്ക്
ഓണസ് നേഹാദരവ്

തിരുവനന്തപുരം: കേരളത്തിന്റെ കലാ സാംസ്‌ക്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തിക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ഓണ നിലാവ് 2022 ചടങ്ങിൽ ഓണ സ്‌നേഹാദരവ് സമർപ്പിച്ചു. ഹസൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ സ്‌നേഹാദരവും , സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ ഓണക്കോടിയും സമർപ്പിച്ചു. നടൻ രാഘവൻ സൂര്യ കൃഷ്ണ മൂർത്തിക്ക് പൊന്നാട ചാർത്തി. സാഹിത്യകാരൻ സബീർ തിരുമല ഓണ സന്ദേശവും ഡോ:വാഴമുട്ടം ചന്ദ്രബാബു ഓണ ഗാനവും നൽകി. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഡോ.ഗീതാ ഷാനവാസ്, അശോകൻ അനന്തപുരം, വിമൽ സ്റ്റീഫൻ , ഉള്ളൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. രാവിലെ ഓണ നിലാവ് നടി ആശാ നായർ ഉൽഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ഡെ. ഡയറക്ടർ അലി സാ ബ്രിൻ , ഡോ:കായംകുളം യൂനുസ്, മുൻ ജയിൽ ഡി.ഐ.ജി. സന്തോഷ്, മംഗലാപുരം സുലൈമാൻ, പ്രവാസി മലയാളി സൈനുലാബ്ദീൻ, കവി കുന്നത്തൂർ ജയപ്രകാശ്, നാസർ കിഴക്കതിൽ, അനിത എ.എസ്, ഇസ് ഹാഖ്, ഗോപൻ ശാസ്തമംഗലം, എ.എൻ. അജിൻ കുമാർ എന്നിവർ പങ്കെടുത്തു. അത്ത പൂക്കളമൊരുക്കിയും ഓണ സദ്യ നൽകിയും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചും കലാപരിപാടികൾ നടത്തിയുമാണ് ഓണ നിലാവ് സംഘടിപ്പിച്ചത്.

പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഓണ നിലാവ് 2022 ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തിക്ക് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ഓണ സ്‌നേഹാദരവ് സമർപ്പിക്കുന്നു. സതീഷ് ബാബു പയ്യന്നൂർ, സബീർ തിരുമല, നടൻ രാഘവൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, വാഴമുട്ടം ചന്ദ്രബാബു, അശോകൻ ,വിമൽ സ്റ്റീഫൻ എന്നിവർ സമീപം

Related Posts

Leave a Reply

Your email address will not be published. Required fields are marked *