തെരുവുനായ്ക്കളുടെ ആക്രമണം: അടിയന്തിര പ്രായോഗിക നടപടികൾ വേണം:
പ്രധാനമന്ത്രിക്കും കേരള ഗവർണർക്കും സി.ഐ.ആർ.യൂ.എ. നിവേദനം

മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗ തീരുമാനം സ്വാഗതാർഹം
കോഴിക്കോട്: തെരുവ് നായകൾക്ക് വന്ധീകരണവും വാക്‌സിൻ നൽകലും കാലതാമസം നേരിടും എന്നതിനാൽ പേപിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാൻ അനുമതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയുടെ അനുമതിക്ക് വിധേയമായി നിലവിലെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് അഭ്യർത്ഥിച്ചാണ് കോൺഫെഡറേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണിയും കേരള റീജിയൻ കൺവീനർ കെ.പി സുധാകരനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തൃശ്ശൂർ രാമനിലത്തിൽ വച്ച് നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയത്. പ്രശ്‌നം തന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അർഹിക്കുന്ന ഗൗരവത്തോടെ പരിഹരിക്കാൻ ഗവർണർ എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ഗവർണർ നിവേദന സംഘത്തെ അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ചു അസോസിയേഷൻ പ്ലാറ്റ്‌ഫോമിലെ നായകളുടെ ചിത്രങ്ങൾ സഹിതം റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും നായ ശല്യം ഒഴിവാക്കാൻ മുൻകരുതലുകൾ എത്രയും വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ കേരള മുഖ്യമന്ത്രി, മന്ത്രിസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് 06/09/2022ന് നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിന് അന്നുതന്നെ തുടർ നടപടികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിയിപ്പ് ലഭിച്ചു.
ഈ വർഷം സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റ് 21 പേർ ഇതിനകം മരിച്ചു കഴിഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് നായകളുടെ ആക്രമണം മൂലം തെരുവിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
