ഫീനിക്‌സ് വനിതാ സംഘം ഓണം ആഘോഷിച്ചു

നൊച്ചാട്: ഫീനിക്‌സ് വനിതാ സംഘം അവിട്ടം നാളിൽ ഒരുമിച്ചൊരോണം പരിപാടി നടത്തി. നർത്തകിയും മാധ്യമ പ്രവർത്തകയുമായ രമ്യ കാവിൽ ഉദ്ഘാടനം ചെയ്തു.

സൗദ ടീച്ചർ പി.എം അദ്ധ്യക്ഷത വഹിച്ചു. സനില ചെറുവെറ്റമുഖ്യ അതിഥിയായി പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ എൻ, പി.കെ സുരേഷ്, രനീഷ് ഇ എം, യൂസഫ് എൻ കെ ,സജീർ ഇ എം സുജിത്ത് എൻ.കെ എന്നിവർ സംസാരിച്ചു.അശ്വതി പി.കെ സ്വാഗതവും ജസീല വി.എം നന്ദിയും പറഞ്ഞു ‘കുട്ടികളുടെ കായിക വിനോദ പരിപാടികൾക്ക് പുറമെ വനിതകൾക്ക് തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക്ക് ഡാൻസ് എന്നിവയും ഡി.ജെനൈറ്റും അറങ്ങേറി.