ഗുരു പകർന്ന വെളിച്ചം കെടാതെ സൂക്ഷിക്കുകയെന്നതാണ് നമ്മുടെ ദൗത്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗംഭീര ജയന്തി ആഘോഷം
കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168ാ മത് മഹാ ജയന്തി വിപുലമായി ആഘോഷിച്ചു. അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ ചെറുകുളം വിജയൻ തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവയും പ്രസാദ ഊട്ടും നടന്നു.
വൈകീട്ട് 3 മണിക്ക് കെ പി കേശവമേനോൻ ഹാളിൽ നടന്ന ജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഒരു ജനസഞ്ചയത്തെ മുഴുവനും മാനവിക ബോധത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുവെന്നും ജാതി മത അതിർവരമ്പുകൾക്കതീതമായി ഗുരു പകർന്ന വെളിച്ചം കെടാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.പി വി ഗംഗാധരൻ സമ്മാനദാനവും സമാദരണവും നിർവ്വഹിച്ച് സംസാരിച്ചു. യൂണിയനിലെ വിവിധ ശാഖകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും
മുൻകാല യൂണിയൻ – ശാഖാ പ്രവർത്തകരെയും പരിപാടിയിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ ഭാരവാഹികളായ രാജീവ് കുഴിപ്പളളി, കെ.ബിനുകുമാർ, അഡ്വ.എം.രാജൻ, എ എം ഭക്തവത്സലൻ, എം. മുരളീധരൻ, എൻ പി പ്രദീപ് കുമാർ, ഷാനേഷ് കൃഷ്ണ,പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ്, ലീലാ വിമലേശൻ എന്നിവർ പ്രസംഗിച്ചു.


കാരപ്പറമ്പ് കക്കുഴിപ്പാലത്ത് നന്ന ജയന്തി ഘോഷയാത്ര കോർപ്പറേഷൻ കൗൺസിലർ എൻ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻറ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി, കെ ബിനുകുമാർ ശാഖാ സെക്രട്ടറി പി കെ വി മലേശൻ എന്നിവർ പ്രസംഗിച്ചു.
ചേളന്നൂരിൽ നടന്ന ഗുരു ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എസ് ജി ഗിരീഷ് അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ ഭാരവാഹികളായ പി കെ ഭരതൻ, എം.മുരളീധരൻ ശാഖാ സെക്രട്ടറി ടി എസ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.