ലോക ജനത ശ്രീനാരായണ ദർശനം ഏറ്റെടുക്കും. അഡ്വ. കെ. എം. സന്തോഷ് കുമാർ

ഈരാറ്റുപേട്ട: ലോക ജനത ശ്രീനാരായണ ദർശനം ഏറ്റെടുക്കുമെന്ന് അഡ്വ. കെ. എം. സന്തോഷ് കുമാർ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ ഈരാറ്റുപേട്ട യൂണിറ്റിന്റെ നേതൃത്വത്തിൽനടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടനം പനച്ചികപ്പാറശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീനാരായണ പരമ ഹംസ ദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും കോളേജ് മാനേജരുമായ സന്തോഷ് കുമാർ.
ഇടുക്കി തപോവന ശ്രീവ്യാസ ആശ്രമം മഠധിപതി ബ്രഹ്മശ്രീ. ദേവ ചൈതന്യ ആനന്ത സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.ശ്രീനാരായണ ഗുരുദേവൻ മലയാളിക്ക് കിട്ടിയ വരദാനമാണെന്ന് സ്വാമിജി അനുഗ്രഹ പ്രസംഗത്തിൽ പറഞ്ഞു. ലോകജനതയുടെ മോചനം ശ്രീനാരായണ ദർശനത്തിലൂടെ മാത്രമേ എളുപ്പമാകൂ എന്നും സ്വാമിജി പറഞ്ഞു.
പ്രസിഡന്റ് കെ. ആർ. മനോജ് പതാക ഉയർത്തി. ബാബു ശാന്തികൾ മഹാഗുരുപൂജക് മുഖ്യ കർമികത്വം വഹിച്ചു. ശ്രീപദം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എസ്എൻപി ദേവ ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ പി. എസ്. ശാരങ്ങധരൻ, ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ,മധു കരിമലിൽ,സന്തോഷ് ഈരമറ്റം എന്നിവർ പ്രസംഗിച്ചു കെ. ആർ. മനോജ് സ്വാഗതം പറഞ്ഞു കുഞ്ഞുമോൾ നന്ദൻ,കൃതജ്ഞത പറഞ്ഞു നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു. പനച്ചികപ്പാറ ടൗണിൽ സഭയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റ ഉത്ഘാടനം സ്വാമിജി നിർവഹിച്ചു.