മുൻ പ്രമുഖ മൊത്തപച്ചക്കറി വ്യാപാരി എടത്വ കട്ടപ്പുറത്ത് ജോസഫ് ഫ്രാൻസിസ് അന്തരിച്ചു;
സംസ്‌ക്കാരം തിങ്കളാഴ്ച

എടത്വ: മുൻ പ്രമുഖ മൊത്ത പച്ചക്കറി വ്യാപാരി എടത്വ കട്ടപ്പുറത്ത് ജോസഫ് ഫ്രാൻസിസ് (കുട്ടപ്പൻ- 87) അന്തരിച്ചു. സംസ്‌ക്കാരം സെപ്റ്റംബർ 12 തിങ്കളാഴ്ച 3 മണിക്ക് എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: തുരുത്തി ചോവുംമ്പറം കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ: ജോളി, ആൻസി, , ജയ്‌നമ്മ (ചാലക്കുടി),ജോയമ്മ (ഡൽഹി), ജിജി (നേഴ്‌സിംങ്ങ് ഡയറക്ടർ, അൽഖുർമ, എം.ഒ.എച്ച് ,സൗദി അറേബ്യ), ബിജോയി ജോസഫ് (ഇ.ഐ.എസ് ഖത്തർ)
മരുമക്കൾ: എടത്വ മാളിയേക്കൽ ബാബു, കല്ലുപ്പാറ കരിമ്പിൽ ജോസ് കെ.തോമസ് (കൊല്ലം), തിരുവനന്തപുരം ഡോറ എം.ഡി ദാസ് (സബ് ഇൻസ്‌പെക്ടർ, ഡൽഹി പോലീസ് ) ചാലക്കുടി മുഞ്ഞാലി ജോൺസൺ, തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള (മാനേജിംങ് ട്രസ്റ്റി ,ബീലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ), കോതനെല്ലൂർ മങ്ങരയിൽ സെലിൻ (ഗൾഫ് ഇംഗ്ലീഷ് സ്‌കൂൾ – ഖത്തർ)
സഹോദരങ്ങൾ: ജോർജ്ജ് ഫ്രാൻസിസ് (മുൻ സംഗീത അദ്ധ്യാപകൻ, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ, എടത്വ ) ആന്റണി ഫ്രാൻസിസ് (മുൻ സബ് ഇൻസ്‌പെക്ടർ ) , സെബാസ്റ്റ്യൻ ഫ്രാൻസിസ് (അരാംക്കോ , സൗദ്യ അറേബ്യ), പരേതരായ തോമസ് ഫ്രാൻസിസ് (എഞ്ചിനിയർ, സൗദ്യ ഇലക്ട്രിക്കൽ കമ്പനി ), മുട്ടാർ അറയ്ക്കൽ ചിന്നമ്മ ജോസഫ്