സണ്ണി ലിയോൺ വരുന്നു പ്രേതമായി തമിഴ് സിനിമയിൽ

പ്രശസ്ത നീലച്ചിത്രനായിക സണ്ണി ലിയോൺ ‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

സിന്ധനായ് സെയ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആർ.യുവൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സതീഷ്, യോഗി ബാബു, ദർശ ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിന്റെ ആകർഷണം സണ്ണി ലിയോൺ തന്നെയാണ്. തമിഴ് സിനിമയിലെ എക്കാലത്തെയും ഹോട്ട് പ്രേതമായിട്ടാണ് നടി എത്തുന്നത്. നടൻ ആര്യ തന്റെ ട്വിറ്ററിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.


ജാവേദ് റിയാസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദീപക് ഡി മേനോൻ ആണ് ഛായാഗ്രഹണം.