ART & LITERATURE WOMEN

വീണ്ടുമെത്തി പൊന്നോണം (കവിത)

സവിത വിനോദ് കരവാളൂർ

ഓർക്കുവാനൊരോണമെന്നോർമ്മയിലിന്നും
ഓണനിലാവിൻ ചാരുത പോലൊരു
മഴവില്ലിന്നേഴു വർണ്ണങ്ങൾ പോലെ
അഗ്‌നിവർണ്ണങ്ങളൊരുക്കിയ പോലൊരു , പൂത്തറയും മുറ്റത്തന്നൊരു കാലം,
മുത്തശ്ശി പാടിയ ഓണപ്പാട്ടുകളുമിന്നോർമ്മയായ് ,മാരുതനായ്
മഥിക്കുന്നെകതാരിൽ
അമ്മതൻ പിൻവിളി , കാതിൽ മുഴങ്ങുന്നു സുകൃതമായിന്നും
മോളേ വിളിമായ ച്ഛന്റെ ഗന്ധമാണീ തെന്നലിന്നും
മുറ്റത്തു കറ്റമെതിക്കുന്ന പെണ്ണുങ്ങളും
കാറ്റ ത്തു പാടി പതിരു നീക്കി
പാടിത്തിമിർക്കുന്ന തരുണീ മണികളുമിന്നോർമ്മയായ്
നാരീജനത്തിന്നാഹ്ലാദത്തിരകളു-
മലയടിക്കുന്നെൻ ഹൃത്തിലിന്നും
പൊന്നോണത്തിൻ തുകിലുണർത്തി –
. യുണരുന്നീ ചിങ്ങപ്പുലരിയിൽ
നിറമുള്ളോരോണമെൻ ജീവനിൽ
ചേർത്തു വെക്കുന്നു ഞാൻ
പൂനിലാവും പൂക്കളും പുതു സ്വപ്‌നങ്ങളു-
മേകാനൊരു
പൊന്നോണമെത്തി വീണ്ടും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *