അത്തച്ചമയാഘോഷങ്ങൾക്ക് സമാപനം കുറിച്ച് അത്തപ്പതാക തൃക്കാക്കര പഞ്ചായത്തിലേയ്ക്ക്

തൃപ്പൂണിത്തുറ: അത്തച്ചമയാഘോഷങ്ങൾക്ക് സമാപനം കുറിച്ച് അത്തപ്പതാക തൃക്കാക്കര പഞ്ചായത്തിലേയ്ക്ക് . ഇനി തൃക്കാക്കരയിൽ ഓണം മേളങ്ങൾ. ഉത്രാട ദിനത്തിൽ രാവിലെ 10 മണിയോടെ ഇരുമ്പനത്ത് ചിത്രപ്പുഴ പാലത്തിനടുത്ത് തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളുടെ അതിർത്തിയിൽ വച്ച് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ് അത്തപ്പതാക തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന് കൈമാറി. ഉമ തോമസ് എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ.കെ പ്രദീപ് കുമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
