ALAPUZHA

എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിൽപ്പ് സമരം നടത്തി

എടത്വാ :എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വാ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് കമ്മറ്റി കൺവീനറും ആശുപതി മേധാവിയുമായ ഡോ: സിനി ജോസഫിന് നിവേദന സമർപ്പണവും പ്രതീകാത്മക നിൽപ്പ് സമരവും നടത്തി.സമരം വികസന സമിതി ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. ഇടിക്കുള ഉത്ഘാടനം ചെയ്തു. യോഗത്തിൽ സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.
നിലവിൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമുള്ള ഓ.പി. പ്രവർത്തന സമയം വൈകിട്ട് 6 മണി വരെ ആക്കുക, ആശുപത്രിയിലെ സ്ത്രീ, പുരുഷ വാർഡുകളിൽ കിടത്തി ചികിത്സയും പോഷകാഹാര വിതരണവും പുനരാരംഭിക്കുക, 108 ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിച്ചായിരുന്നു നിവേദന സമർപ്പണവും പ്രതീകാത്മക നിൽപ്പു സമരവും നടന്നത്.
ജനറൽ സെക്രട്ടറി അഡ്വ: പി.കെ. സദാനന്ദൻ , ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, അഡ്വ: ഐസക്ക് രാജു , എ.ജെ. കുഞ്ഞുമോൻ , ജോൺസൺ എം പോൾ , എസ്. അരവിന്ദൻ , പി.വി.ചാക്കോ , വിജയകുമാർ കൃഷ്ണൻ നായർ , ബാബു കണ്ണംതറ ,ഷാജി ആനന്ദാലയം തുടങ്ങിയവർ സംസാരിച്ചു.

എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ നിൽപ്പ് സമരം വികസന സമിതി ചീഫ് കോർഡിനേറ്റർ ഡോ. ജോൺസൺ വി. ഇടിക്കുള ഉത്ഘാടനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *