ഓണച്ചങ്ങാതിയെ തേടി വീട്ടിലെത്തി വിദ്യാർത്ഥികൾ

കോട്ടക്കൽ: ശാരീരികവും മാനസികവുമായ പ്രയാസങ്ങളാൽ വീട്ടിൽ ഒറ്റപ്പെട്ട ചങ്ങാതിമാരെ തേടി ചങ്ങാതിക്കൂട്ടം വീടുകളിലെത്തി. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ ചങ്ങാതിക്ക് ഓണക്കോടിയും മധുരം നൽകിയാണ് ചങ്ങാതിക്കൂട്ടം മടങ്ങിയത്. സ്‌പെഷൽ എജ്യൂകേറ്റർ മൈമൂന ടീച്ചർ, ജെ.ആർ.സി കൗൺസിലർമാരായ കെ.വി ഫവാസ്, കെ നിജ ,അശ്വതി, വി അനീഷ് ജെ.ആർ.സി കേഡറ്റുകളായ കെ.കെ ഷിഫ് ന, എം സനീദ, പി.പി. ഹുസ്‌ന നസ്‌റിൻ, കെ റിയ ഫാത്തിമ, സി ഹാനിയ എന്നിവർ പങ്കെടുത്തു.