KOZHIKODE

നാടിന് ഉത്സവ ദിനരാത്രങ്ങൾ സമ്മാനിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷങ്ങൾക്ക് സമാപനം

4 ദിവസങ്ങളിലായി പങ്കാളികളായത് പതിനായിരങ്ങൾ

മുക്കം: 4 ദിനരാത്രങ്ങൾ കൊടിയത്തൂർ ഗ്രാമവാസികൾക്ക് ഉത്സവ പ്രതീതി സമ്മാനിച്ച കൊടിയത്തൂരിന്റെ സൗഹൃദ ഓണാഘോഷ പരിപാടികൾ ഉത്രാടപ്പാച്ചിൽ 2022 സമാപിച്ചു. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ആഘോഷത്തിന്റെ ഭാഗമായത്. അവസാന ദിവസം നടന്ന ഓണസദ്യയിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട അയ്യായിരത്തിൽ പരമാളുകൾ പങ്കാളികളായി. പന്നിക്കോട് എയുപി സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഓണസദ്യ നടന്നത്. വിവിധ കലാകായിക പരിപാടികളും ഗാനമേളയും ആവേശമായി.

ജനപ്രതിനിധികളും ഹരിത കർമസേനാംഗങ്ങളും തമ്മിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്

കുടുംബശ്രീ പ്രവർത്തകർ, കൃഷിഭവൻ, കയർ കോർപ്പറേഷൻ, തുടങ്ങി 50 ഓളം സ്റ്റാളുകളാണ് 4 ദിവസങ്ങളിലും പ്രവർത്തിച്ചത്. ഗ്രാമ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വടംവലി മത്സരവും ഏറെ ആവേശമായി. ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവയും നടന്നു.പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ്മാട്ടു മുറി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ രതീഷ്‌കളക്കുടിക്കുന്ന്, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്,കെ ജി സീനത്ത്, ടി കെ അബൂബക്കർ,കോമളം തോണിച്ചാലിൽ, സി ഡി എസ് ചെയർപേഴ്‌സൺ കെ. ആബിദ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *