ബേപ്പൂർ മുരളീധരപ്പണിക്കരുടെ രണ്ടു നോവലുകൾ കൂടി പ്രകാശനം ചെയ്തു

കലക്കും
സാഹിത്യത്തിനും
മാത്രമാണ്
മനസ്സിനെ
ഏകീകരിക്കാൻ
കഴിയുകയെന്ന്
നോവലുകൾ
പ്രകാശനം
ചെയ്തുകൊണ്ട് അഡ്വ.പി.എസ്.
ശ്രീധരൻപിള്ള
കോഴിക്കോട്: കലയ്ക്കും സാഹിത്യത്തിനും മാത്രമാണ് മനസിനെ ഏകീകരിക്കാൻ കഴിയുകയെന്ന് ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ ടി കെ മുരളീധരൻ പണിക്കർ എഴുതിയ രണ്ട് നോവലുകളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി കേശവമേനോൻ ഹാളിലായിരുന്നു ചടങ്ങ്. മുരളീധര പണിക്കരുടെ 56ാമത്തെയും 57ാമത്തെയും പുസ്‌കങ്ങളാണ് പ്രകാശനം ചെയ്തത്.
വിഭാഗീയ ചിന്തകളിൽ കലുഷിതമാകുന്ന സാഹചര്യങ്ങളെ പോലും ഇല്ലാതാക്കാൻ സാഹിത്യകാരന്മാർക്ക് കഴിയും. എം ടി യോട് എന്തിന് എഴുതുന്നു എന്ന് ചോദിച്ചതിന് എഴുതാതിരിക്കാനാകില്ലന്ന് പറഞ്ഞത് പോലെ മുരളീധര പണിക്കരുടെയും മറുപടി സമാനമായിരിക്കുമെന്ന് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.
കടലാഴം നോവൽ ഡോ. എം പി പദ്മനാഭനും ഹൃദയത്തിൽ വീണ ചിലങ്ക പി കെ പാറക്കടവും ഏറ്റുവാങ്ങി. റെറ്റിന മീഡിയ ലോഞ്ചിങ് പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു.
എം എ ഷഹനാസ് അധ്യക്ഷനായി. പി ആർ നാഥൻ പുസ്തകങ്ങൾ പരിചയം നടത്തി.
അഡ്വ.എടത്തൊടി രാധാകൃഷ്ണൻ, വിനോദ് കുമാർ, അഭിലാഷ് പിള്ള, റഹീം പൂവാട്ട് പറമ്പ്, അനീസ് ബഷീർ, ഗനിയ മെഹർ, മുരളീ ബേപ്പൂർ, ശബാന മാക്ബത്ത്, സണ്ണി എന്നിവർ സംബന്ധിച്ചു.