ബേപ്പൂർ തുറമുഖ വികസനം: മലബാർ ഡെവലപ്‌മെന്റ് ഫോറം
തയ്യാറാക്കിയ ഡിപിആർ മന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര പുരോഗതിക്കായി മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്.)അടക്കമുള്ള സംഘടനകൾ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്ന്് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.ബേപ്പൂർ തുറമുഖത്തിന്റെ വികസനം നമ്മുടെ എല്ലാവരുടേയും സ്വപ്‌നമാണ്.സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളുടെയും സമഗ്ര പുരോഗതി സർക്കാറിന്റെ സജീവ പരിഗണനയിലാണ്.കഴിഞ്ഞ ബജറ്റിൽ 94 കോടി രൂപ വകയിരുത്തിയതിൽ, 15 കോടി രൂപ ബേപ്പൂർ തുറമുഖത്തിനായി മാറ്റിവെച്ചതാണ്.പ്രസ്തുത തുക ഉപയോഗപ്പെടുത്തി കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും മ ന്ത്രി പറഞ്ഞു.


ബേപ്പൂർ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മലബാർ ഡവലപ്പ്‌മെന്റ് ഫോറം തയ്യാറാക്കിയ ഡി.പി.ആർ (ഡിറ്റയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
എം.ഡി.എഫ്.പ്രസിഡണ്ട് കെ.എം.ബഷീർ, അദ്ധ്യക്ഷത വഹിച്ചു. പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് ബേപ്പൂർ തുറമുഖ വികസനവുമാ യി ബന്ധപ്പെട്ട രൂപരേഖ അവതരിപ്പിച്ചു.
കൊച്ചിൻ പോർട്ട് യൂസേഴ്‌സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ , ക്യാപ്റ്റൻ ഹരിദാസ്, ഡൊക്ടർ കെ. മൊയതു, ഷെവലിയാർ സി.ഇ. ചാക്കുണ്ണി, എഞ്ചനീയർ ജോയ് ജോസഫ്, കാവുങ്ങൽ അബ്ദുള്ള, ബാവ എറുകുളങ്ങര, ടി.സി.അഹമ്മദ്, സി.എൻ.അബ്ദുൽ മജീദ്, ജി-ടെക് അബ്ദുൽ ഖരീം, അസ്ലംപാലത്ത്, സി.എച്ച്.നാസ്സർ ഹസ്സൻ,ഖൈസ് അഹമ്മദ്, ആദം ഒജി, ഉസ്മാൻ കോയ മുതലായവർ പ്രസംഗിച്ചു.