KERALA Second Banner TOP NEWS

ഇന്ന് ഞങ്ങളുടെ 43ാം വിവാഹ വാർഷികം

തിരുവനന്തപുരം: 43ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. തങ്ങൾ ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവർക്കും സംവിധായകൻ ആഷിഖ് അബു അടക്കം നിരവധി പേർ ആശംസകളറിയിച്ചു.
1979 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കമലയും തമ്മിൽ വിവാഹിതരായത്. തലശ്ശേരി ടൗൺഹാളിൽ വച്ചായിരുന്നു വിവാഹം. വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *