KOZHIKODE

സിവിൽ കേസ് കോടതിയിൽ നിലനിൽക്കേ
കൈയേറ്റക്കാർക്ക് പോലീസിന്റെ പിന്തുണ;
മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകി സദാനന്ദൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ഹൗസിങ് ബോർഡിൽ നിന്നും 15 വർഷം മുൻപ് താൻ വാങ്ങിയ നാല് സെന്റ് ഭൂമിയിൽ കൃത്രിമ രേഖ ചമച്ച് തൊട്ടടുത്ത പറമ്പിലെ കെയർ ഹോം എന്ന സ്ഥാപനത്തിന്റെ ഉടമകൾ സ്ഥലം കൈയേറിയതായി വാട്ടർ അതോറിറ്റി ജീവനക്കാരനായ സി.പി.സദാനന്ദൻ പരാതിപ്പെടുന്നു. നാല് വർഷം മുൻപ് 2019 ൽ കൃത്രിമ രേഖ ചമച്ച് ഇല്ലാത്ത വഴി ഉണ്ടായിരുന്നു എന്ന് സമർത്ഥിച്ച് ഇവർ ഏകപക്ഷീയമായി കോടതിയിൽ നിന്നും എക്‌സ്പർട്ട് ഇൻജെക്ഷൻ നേടിയെടുക്കുകയായിരുന്നുവെന്നാണ് സദാനന്ദൻ പറയുന്നത്. ഈ ഇഞ്ചക്ഷന് എതിരെ കോടതിയിൽ കേസ് നിലനിൽക്കവേ 2020 ൽ ഈ ഭൂമിയിൽ അതിക്രമിച്ചു കടന്ന് എതിർകക്ഷികൾ മതിൽ കെട്ടി ഉയർത്തിയിരുന്നു. ജനങ്ങൾ സംഘടിച്ച് ഇത് പൊളിച്ചു മാറ്റുകയും തുടർന്ന് അന്നത്തെ മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കാടൻ ഇരു കക്ഷികളെയും വിളിച്ച് ചേർത്ത അനുരഞ്ജനയോഗത്തിൽ കോടതിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ തർക്ക സ്ഥലത്ത് നിർമാണ പ്രവർത്തികളോ കാൽനടയോ പാടില്ല എന്ന് ഇരുകൂട്ടരെക്കൊണ്ടും സമ്മതിപ്പിച്ചു സാക്ഷ്യപ്പെടുത്തിയതായിരുന്നു.
ഒന്നര വർഷത്തിന് ശേഷം ഇപ്പോഴത്തെ സി.ഐ. തന്നെ വിളിച്ച് നിങ്ങൾ യാത്രാ സൗകര്യം നിഷേധിക്കുകയാണെന്നും നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്നും ആവശ്യപ്പെട്ടതായി സദാനന്ദൻ പറഞ്ഞു. പിറ്റേന്ന് സ്റ്റേഷനിൽ എത്തിയ സദാനന്ദനോടും കൂടെ ചെന്ന രാഷ്ട്രീയ സാമൂഹിക പ്രവർത്തകരോടും സർക്കിൾ ഇൻസ്‌പെക്ടറെർ തട്ടിക്കയറുകയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് പുറത്തു ഇറങ്ങി നിൽക്കാൻ ആവശ്യപ്പെടുകയും തുടർന്ന് കെട്ടിട ഉടമകളോടും സദാനന്ദനോടും സംസാരിക്കുകയും സദാനന്ദനെ ഭീഷണിപ്പെടുത്തി ആ വഴി നടക്കാൻ അനുവദിക്കണമെന്ന് ഏകപക്ഷീയമായി സമ്മതിപ്പിച്ചത്രെ. പഴയ സി.ഐ.ഇങ്ങനെ ആയിരുന്നു പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ പഴയ സി.ഐ ചെയ്തത് പഴയ സി.ഐ.യോട് പറയണം എന്ന് കയർത്തു സംസാരിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ കെയർ ഹോം സ്ഥാപനത്തിന് മെയിൻ റോഡിലൂടെ വഴി ഉണ്ടായിരിക്കെ ആണ് അവർ പുറകിലൂടെ നാല് ഫൂട്ട് വഴി വെട്ടി തുറന്നത്. ഇന്നലെ രാവിലെ നാല്പതോളം ആളുകൾ വന്നു അവിടെ വഴി വെട്ടുകയും മണ്ണിട്ട് വഴി ആക്കുകയും ചെയ്തു.
കെയർ ഹോം ഉടമകൾക്ക് വെയ്സ്റ്റ് വാട്ടർ കടത്തി വിടാൻ ഡ്രൈനേജ് ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഭൂമി കൈവശ പ്പെടുത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
റവന്യു രേഖകളിലോ / അടിയാധാരത്തിലോ ഇല്ലാത്ത വഴിയാണ് ഇപ്പോൾ എതിർകക്ഷികൾ മെഡിക്കൽ കോളേജ് സി.ഐ.യുടെ പിന്തുണയോടെ വെട്ടിത്തെളിച്ചത്.

സിവിൽ കേസുകൾ നിലനിൽക്കെ ഇത്തരം വിഷയങ്ങളിൽ പോലീസ് ഇടപെടരുത് എന്ന നിർദ്ദേശം നിലനിൽക്കെ ആണ് സി.ഐ. ഇത്തരത്തിൽ ഇടപെടൽ നടത്തിയതെന്നും ഇതിനെതിരെ ഉത്തരമേഖലാ ഐ.ജി./
സിറ്റി പോലീസ്/ കമ്മീഷണർ /, പോലീസ് കംപ്ലയിന്റ് അതോറിട്ടി./
കേരള മനുഷ്യാവകാശ കമ്മീഷൻ, /മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയതായും സദാനന്ദൻ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *