പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാ, കായിക മത്സരങ്ങളും, ഓണസധ്യയും, സ്‌കൂൾ അങ്കണത്തിൽ വലിയ പൂക്കളവുമൊരുക്കി. സധ്യക്കുള്ള ഒരുക്കങ്ങൾ തലേ രാത്രി മുതൽ ആരംഭിച്ചു. രക്ഷിതാക്കളും, അധ്യാപകരും, കുട്ടികളുമെല്ലാം ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ, ജില്ലാ പഞ്ചായത്ത്
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റാണിക്കുട്ടി ജോർജ്ജ്, പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, വൈസ് പ്രസിഡന്റ് കെ ബി ജലാം, സ്‌കൂൾ പ്രിസിപ്പാൾമാരായ ദ്വീപ ജോസ്, സുനിത രമേശ്, ഹെഡ്മാസ്റ്റർ പി എൻ സജിമോൻ, സീനിയർ അസിസ്റ്റന്റ് മനോശാന്തി, പോത്താനിക്കാട് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ എം അബി, സിവിൽ പോലീസ് ഓഫീസർ ടി പി ആമിന, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, സി പി ഐ ഐം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം ബക്കർ, പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എം കബീർ, യു എച്ച് മുഹിയുദ്ധീൻ, അജിംസ് പിടവൂർ, സി എം ഇൻഫാൽ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുമുൾപ്പെടെ 900 പേർക്കുള്ള ഓണസദ്യയാണ് ഒരുക്കിയത്.

