ചേലക്കര ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി

തൃശൂർ: ചേലക്കര ഗ്രാമ പഞ്ചായത്തിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കാലത്ത് 10.30 മുതൽ 12.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ നിരവധി നായ്ക്കളെ കുത്തിവെച്ചു. ചേലക്കര മൃഗാശുപത്രി, പുലാക്കോട്, കുട്ടാടൻ വെറ്ററിനറി ഡിസ്പെൻസറി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്. പുലാക്കോട് ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷെലീൽ പങ്കെടുത്തു. ഡോ. ധന്യ കെ , ഡോ. ബിനോദ് എന്നിവർ നേതൃത്വം നൽകി. വെള്ളി കളപ്പാറ മൃഗാശുപത്രിയിലും, ശനി പുലാക്കോട്, കുട്ടാടൻ വെറ്ററിനറി ഡിസ്പെൻസറിയിലും ക്യാമ്പ് ഉണ്ടായിരിക്കും.

