സ്വർണവില കുറഞ്ഞു; പവന് 37,200

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി.
ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി.
കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 38,520 രൂപയായാണ് ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ 1300 രൂപയിലധികമാണ് കുറഞ്ഞത്.




