KOZHIKODE

ജനകീയ വായനശാലയുടെ പുസ്തകോത്സവത്തിന് വെള്ളിയൂരിൽ തുടക്കമായി

മാനവിക ഐക്യത്തിന് സാംസ്‌കാരിക കൂട്ടായ്മകളുടെ പങ്ക് നിസ്തുലം: പ്രദീപ് കുമാർ കാവുന്തറ

പേരാമ്പ്ര: വർത്തമാനകാലത്ത് ദേശാന്തരങ്ങൾ കുറയുകയും മാനസികാന്തരം വർധിക്കുകയും ചെയ്യുമ്പോൾ മാനവിക ഐക്യം സൃഷ്ടിക്കുന്ന പുസ്തകോത്സവം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത സിനിമ സീരിയൽ നാടക രചയിതാവ് പ്രദീപ്കുമാർ കാവുന്തറ അഭിപ്രായപ്പെട്ടു. കമ്പോള ശക്തികളുടെ സ്വാധീനം മാനവിക ജീവിതത്തെ പ്രഷർകുക്കർ പോലെ സ്‌ഫോടനാത്മകമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ വായനശാല വെള്ളിയൂർ ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളിയൂരിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 10 പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 7 വരെയാണ് പുസ്തകോത്സവം. പ്രമുഖ സിനിമ -നാടക രചയിതാവ് പ്രദീപ്കുമാർ കാവുന്തറ ശിവാനിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി കൊട്ടാരക്കൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ കെ ദിനേശൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ മധു കൃഷ്ണൻ, വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രൻ. എംസി ഉണ്ണികൃഷ്ണൻ, ഹമീദ് കിളിയായി, കെഎം സോഫി മാസ്റ്റർ, ആശംസകൾ അർപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം കെ ഫൈസൽ മാസ്റ്റർ സ്വാഗതവുംകൺവീനർ ക്യാഷ് എം എം നന്ദിയും പറഞ്ഞു.കവി സമ്മേളനം സെമിനാറുകൾ പ്രഭാഷണങ്ങൾ കലാപരിപാടികൾ, ഗൃഹാങ്കണ പൂക്കള മത്സരം, ഓണസദ്യ, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് വായനശാല സംഘടിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *