ചേലക്കരയിലെ എട്ടാം വാർഡിൽ ഓണാഘോഷം: പൂക്കളമൊരുക്കി ഓണസദ്യയുണ്ട് അങ്കണവാടി കുരുന്നുകൾ

തൃശൂർ: ചേലക്കര ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പുലാക്കോട് തോട്ടുപാലം 60ാം നമ്പർ അങ്കണവാടിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ശ്രീജ കെ എസ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ഹെൽപ്പർ രാധ പി എസ് സ്വാഗതം പറഞ്ഞു. പൂക്കളം ഒരുക്കി കുട്ടികൾക്ക് സദ്യ കൊടുത്തു. കുട്ടികളുടെ അമ്മമാരും സമീപ നിവാസികളും പങ്കെടുത്തു.
