ഹൃദയം നിറഞ്ഞ ഓണാശംസകൾ

വി. ഷംലൂലത്ത്
പ്രസിഡന്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി.
നിപ്പയും പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നാടും നഗരവും ഓണാഘോഷ ലഹരിയിലാണ്്. ഓണത്തിന്റെ വരവറിയിച്ച് വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും കിട്ടാനില്ലാതായതോടെ ഇതര സംസ്ഥാന പൂക്കൾ തന്നെയാണ് നമുക്ക് ആശ്രയം.
കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലവും ഓർമ്മ മാത്രം
ചിങ്ങത്തിലെ അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാൾ വരെ നീണ്ടു നിൽക്കും. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.