ബൈക്കിൽ മൂർഖൻ പാമ്പ്… യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കോതമംഗലം : വാളറ സ്വദേശി അജയ് വീട്ടിൽ നിന്നും മോട്ടോർ ബൈക്കിൽ നേര്യമംലത്തിന് പോകുമ്പോഴാണ് ഒരു ചീറ്റൽ കേട്ടതായി തോന്നിയത്. ബൈക്ക് നിറുത്തി നോക്കിയപ്പോൾ ഷോക്ക് അബ്‌സോർബറിനടുത്തുനിന്ന് ചീറ്റികൊണ്ട് ഉയർന്ന് വരുന്ന മൂർഖൻ… ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ യുവാവ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പൈട്ടത് ഭാഗ്യംകൊണ്ട് മാത്രം. ബൈക്കിൽ നിന്നും പാമ്പ് ഇറങ്ങിപ്പോയതോടെയാണ് അജയിന്റെ ശ്വാസം നേരെ വീണത്….
