കാർഷിക ഉൽപന്നങ്ങൾക്ക്
ന്യായവില ഉറപ്പാക്കണം:
ഷിബു തെക്കുംപുറം

കോതമംഗലം: കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചിലവിന് ആനുപാതികമായ വില ലഭ്യമാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കർഷക
സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളം,കീടനാശിനി, കൂലി ചിലവ് എന്നിവ നാൾക്കുനാൾ വർധിച്ചുവരുകയാണ് എന്നാൽ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടുന്നില്ല. വനയോര മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. കാട്ടാനകൾ മുമ്പെങ്ങും ഇല്ലാത്ത വിധം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന് ഷിബു കുറ്റപ്പെടുത്തി.
ചടങ്ങിൽ താലൂക്കിലെ 101 കർഷകരെ ആദരിച്ചു. മുതിർന്ന കർഷകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. കോ-ഓഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.പി.സി.ജോർജ്, സി.ജെ.എൽദോസ്,ബിജു വെട്ടിക്കുഴ,പി.എ.പാദുഷ, കെ.പി.കുര്യക്കോസ്,സജി തെക്കേക്കര, ആന്റണി ഓലിപ്പുറം, കെ.കെ.ഹുസൈൻ, രേഖ രാജു, ഷൈമോൾ ബേബി,കെ.ഇ.കാസിം, പി.പി.തങ്കപ്പൻ,ബേബി സേവ്യർ എന്നിവർ പ്രസംഗിച്ചു.