ആഘോഷ ചമയ കാഴ്ച്ചകൾ ഒരുക്കി അത്താഘോഷം 30 ന്

തൃപ്പൂണിത്തുറ: കേരളത്തിന്റെ കാർഷിക ഉത്സവമായ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് രാജനഗരിയിലെ അത്തച്ചമയഘോഷയാത്ര 30ാം തീയതി ചൊവ്വാഴ്ച്ച.. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളെങ്കിലും ജനകീയ കമ്മറ്റികളുടെ മേൽ നോട്ടത്തിൽ തുടങ്ങിയിട്ട് 62 വർഷം.
വെളുപ്പിന് 5 ന് അത്തം ഉണർത്തലോടെ പാരമ്പര്യത്തിന്റെ വർണ്ണകാഴ്ച്ചകൾ പെയ്തിറങ്ങുന്ന തിരുവോണപുലരിയുടെ അത്താഘോഷങ്ങൾക്ക് തുയിലുണരും . തുടർന്ന് രാവിലെ 9 ന് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ
അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. കെ ബാബു എം.എൽ.എ അത്തപ്പതാകയുയർത്തും. എം.പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ എന്നിവർ മുഖ്യാതിഥികളാകും. അനൂപ് ജേക്കബ് എം.എൽ.എ, കളക്ടർ രേണു രാജ് എന്നിവർ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 10 മണിക്ക് സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം. വൈകിട്ട് 3ന് പൂക്കള പ്രദർശനം, 5.30ന് ലായം കൂത്തമ്പലത്തിൽ ഓണം കലാസന്ധ്യ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് ഹിന്ദുസ്ഥാനി സംഗീതം, 8.30 ന് ആലപ്പുഴ സംസ്‌കൃതിയുടെ ഗാനമാലിക. 31ന് വൈകിട്ട് 6ന് ഭരതനാട്യം, 7.30 ന് ദുര്യോധന വധം കഥകളി, സെപ്റ്റംബർ 1ന് വൈകിട്ട് 5ന് ശീതങ്കൻ തുള്ളൽ, 6.30ന് തിരുവാതിരക്കളി, 7 ന് ദൃശ്യാവിഷ്‌ക്കാരം പറയിപെറ്റ പന്തിരുകുലം, 8 ന് കഥാപ്രസംഗം കൃഷ്ണായനം. 2 ന് വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, 7.30 ന് കരോക്കെ ഗാനമേള. 3 ന് രാവിലെ 11ന് മുത്തശി കഥാകഥന മത്സരം, വൈകിട്ട് 5ന് നാടൻ പാട്ട്, ഓണക്കളി, 6.30ന് എരൂർ തിയേറ്റേഴ്‌സിന്റെ നാടകം അമ്പട കാലാ, 7.30 ന് ശ്രുതിലയ മ്യൂസിക്കിന്റെ ഗാനമേള. 4 ന് വൈകിട്ട് 5ന് അക്ഷര ശ്ലോകം, 6 ന് തിരുവാതിരക്കളി, 6.30ന് മോഹിനിയാട്ടം, 8 ന് കൊച്ചിൻ സ്വരശ്രീയുടെ ചോക്ലേറ്റ്‌സ് മെഗാഷോ.
5 ന് വൈകിട്ട് 5.30ന് ഗസൽ ഹൃദയഗീത്, 7 ന് ഭരതനാട്യം, 8.30 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം സമം. 6 ന് വൈകിട്ട് 5ന് സമ്മാനദാനം, 6.30ന് ഭരതനാട്യം, 7.30 ന് ഫോക്ക്ബാന്റ് ചേർത്തലയുടെ പാട്ടേറ്റം. 7 ന് രാവിലെ 9 ന് ഇരുമ്പനം ചിത്രപ്പുഴ പാലത്തിന് സമീപം അത്തപ്പതാക കൈമാറൽ, 11 ന് സെന്റർ ഫോർ മ്യൂസിക്കിന്റെ അമരഗാന സല്ലാപം, വൈകിട്ട് 6ന് കഥാപ്രസംഗം തങ്കവിഗ്രഹം, 7.30 ന് നാടകം വന്ദേ മാതരം.

