THIRUVANANTHAPURAM

ഭാരത് ജോഡോ പദയാത്രയിൽ കാട്ടാക്കട മണ്ഡലത്തിൽ പതിനായിരം പേരെ അണിനിരത്തും

മലയിൻകീഴ് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആബാലവൃദ്ധം ജനങ്ങളടങ്ങിയ പതിനായിരം പേരെ അണിനിരത്തുവാനുള്ള കർമ്മപദ്ധതി ആവിഷ്‌കരിച്ചതായി സ്വാഗത സംഘം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.
കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ സ്വാഗത സംഘം രൂപീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട, വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡന്റുമാരായ വണ്ടൂർ സദാശിവൻ, ഏ.ബാബു കുമാർ എന്നിവരാണ് സ്വാഗത സംഘം ജനറൽ കൺവീനർമാർ.
രാഹുൽ ഗാന്ധിയെ കന്യാകുമാരി ജില്ലയിൽ നിന്നും കേരളത്തിലേക്ക് വരവേൽക്കുന്ന സെപ്തം. 11 ന് രാവിലെ പാറശാല മുതൽ ഊരുട്ടുകാല വരെയും ഉച്ചയ്ക്കു ശേഷം ഊരൂട്ടുകാല മുതൽ നേമം വരെയും കാട്ടാക്കട – വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൻ ജനാവലി അനുഗമിക്കും.


പദയാത്രയുടെ വിജയത്തിനായി കാട്ടാക്കട, ആമച്ചൽ, മാറനല്ലൂർ, വിളപ്പിൽ, പേയാട് , ഊരൂട്ടമ്പലം, വിളവൂർക്കൽ, പെരുകാവ് , പള്ളിച്ചൽ, നരുവാമൂട്, മലയിൻകീഴ്, വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൺവെൻഷനുകൾ സംഘടിപ്പിച്ച് സംഘാടക സമിതികൾ രൂപീകരിക്കുകയും ബൂത്ത് തല നേതൃയോഗങ്ങൾ നടന്നുവരികയുമാണെന്ന് മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *