സപ്ത ചിരഞ്ജീവി യാഗം: സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു

കോഴിക്കോട്: ലോകത്തിലെ മുഴുവൻ മനുഷ്യ കുലത്തിന്റെയും സർവ്വ ജീവജാലങ്ങളുടെയും നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഹനുമാൻ സേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഡിസംബർ 25-26-27 തിയ്യതികളിൽ നടത്തുന്ന സപ്ത ചിരഞ്ജിവി യാഗത്തിന്റെ സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ കോഴിക്കോട് ടൗൺ ഹാളിൽ നടന്നു.




കൺവെൻഷൻ ഗൂഡലൂർ ചിന്താമണി മൂകാംബിക ക്ഷേത്ര മഠാധിപതി അംബികാ ചൈതന്യമയി ഉദ്ഘാടനം ചെയ്തു. ഹനുമാൻ സേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ എം ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.
സംഘത്തിന്റെ പ്രാന്തീയ കാര്യ കാര്യവാഹക് സദസ്യൻ പി. ഹരീഷ് പതാക ഉയർത്തുകയും സ്വാമിനിയെ പുർണ്ണ കുഭം നല്കി സ്വീകരിക്കുകയും ചെയ്തു.

യഞ്ജചാര്യൻ വ്യാസാനന്ദ ശിവയോഗി സ്വാമികൾ യഞ്ജത്തെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
തമിഴ്‌നാട് ഹനുമാൻ സേന സംസ്ഥാന പ്രസിഡന്റ് കോവൈ രാജേന്ദ്രൻ, രാമദാസ് വേങ്ങേരി, ഹരിഹരൻ മാസ്റ്റർ, വടകര വിജയൻ, പ്രജീഷ് കാപ്പൂങ്കര, മുരളീധര സ്വാമികളൾ, സുധീഷ് കേശവപുരി റിലേഷ് ബാബു, എ എൽ രാധാകൃഷ്ണൻ , ജോതി മാഡം, രാധാ വാസുദേവൻ , അഡ്വ: രാമചന്ദ്രൻ , സംഗീത് ചേവായൂർ , പുരുഷു മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് 501 അംഗ സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു.

