കേളപ്പജി ജയന്തി; ബി.ജെ.പി പുഷാർച്ചനയും
കേര വൃക്ഷത്തൈ വിതരണവും നടത്തി

കോഴിക്കോട് : കേരള ഗാന്ധി കെ. കേളപ്പജിയുടെ 133ാംജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെയുടെ നേതൃത്വത്തിൽ നടക്കാവ് കേളപ്പജി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനയും
കേരവൃക്ഷത്തൈ വിതരണവും നടത്തി.


ബി.ജെ.പി.നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു നടക്കാവിലെ പ്രമുഖവ്യാപാരി പി. അഭിലാഷിന് കേര വൃക്ഷം നൽകി ഉദ്ഘാടനം ചെയ്തു.
തിരുത്തിയാട് ഏരിയ വൈസ് പ്രസിഡണ്ട് കെ. ദേവവദാസൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി.എൻ.പി. പ്രകാശൻ, സെക്രട്ടറി മധു കാട്ടുവയൽ, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി. എ.പി. പുരുഷോത്തമൻ , മണ്ഡലം കമ്മിറ്റി അംഗം ആർ. അനിൽകുമാർ, ഏരിയ ജനറൽ സെക്രട്ടറി കെ.ബസന്ത് എന്നിവർ പ്രസംഗിച്ചു.