തോട്ടുമുക്കത്തെ മദ്യശാലക്കെതിരെ യു.ഡി.എഫ് ജനകീയ സദസ്

മുക്കം: തോട്ടുമുക്കത്ത് പുതുതായി തുടങ്ങാൻ പോകുന്ന വിദേശ മദ്യഷാപ്പിനെതിരെയും അനധികൃത മദ്യവിൽപ്പനക്കെതിരെയും യു.ഡി.എഫ് ജനകീയ സദസ് സംഘടിപ്പിച്ചു. കോൺഗ്രസ് ജില്ലാ പ്രസിസന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി സുധി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ബഷീർ പുതിയോട്ടിൽ, ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിസന്റ് സിജോ ആന്റണി, എൻ.കെ അഷ്‌റഫ്, പഞ്ചായത്ത് അംഗം ദിവ്യ ഷിബു, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി.ജെ ആന്റണി, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, കെ.പി അബ്ദുറഹിമാൻ, അഷറഫ് കൊളക്കാടൻ, സുബ്രമണ്യൻ, ഫസൽ കൊടിയത്തൂർ, എം.ടി റിയാസ്, ബാബു പൊലുക്കുന്നത്ത്, കെ.ജി ഷിജിമോൻ, യു.പി മുഹമ്മദ്, രാജു, ഷാജു പനക്കൽ, അബ്ദു തിരുനിലത്ത്, മുനീർ ഗോതമ്പറോഡ്, വൈ.പി അഷ്‌റഫ്, ഷാലു കൊല്ലോലത്ത്, ഉമ്മർ കൊന്നാലത്ത്, ബിജു അനിതോട്ടം, തോമസ് വാമറ്റം, കൂര്യൻ മുണ്ടപ്ലാക്കൽ പങ്കെടുത്തു.