KERALA Second Banner TOP NEWS

വസ്ത്ര പരാമർശം അനാവശ്യം; സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയത് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിവിക് ചന്ദ്രന് ജാമ്യം നൽകിയത് അപ്രസക്തമായ വസ്തുതകൾ പരിഗണിച്ചാണെന്നും കോടതി വിലയിരുത്തി. ജാമ്യ ഉത്തരവിൽ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമർശമാണ്. കേസിന്റെ രേഖകൾ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.
ജില്ലാ കോടതി ഉത്തരവിൽ നിയമപരമായ പിശകുകളുണ്ടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. കോഴിക്കോട് കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീ വിരുദ്ധമാണെന്നും, സുപ്രീംകോടതി മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *