INDIA TOP NEWS

ഈ പെണ്ണുങ്ങളെക്കൊണ്ട് ആണുങ്ങൾക്ക് രക്ഷയില്ല, വനിതാ കമ്മിഷൻപോലെ പുരുഷ കമ്മിഷനും വേണം

ന്യൂഡൽഹി: പുരുഷന്മാർക്ക് നേരെയുള്ള അതിക്രമങ്ങളും കള്ളക്കേസുകളും വർദ്ധിച്ചുവരികയാണെന്നും ഇത് തടയാൻ ദേശീയതലത്തിൽ വനിതാ കമ്മീഷന് സമാനമായി പുരുഷ കമ്മീഷൻ സൃഷ്ടിക്കണമെന്നും ആവശ്യമുയരുന്നു. സമൂഹമാദ്ധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച കാമ്പയിൻ സജീവമാകുന്നത്.
അടുത്തിടെയുണ്ടായ സംഭവങ്ങൾ നിരത്തിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചൂട് പിടിക്കുന്നത്. നോയിഡയിൽ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ ഭാവ്യ റോയ് അകാരണമായി മർദ്ദിച്ച സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സംഭവം പുരുഷന്മാരുടെ നേരെയുള്ള അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായണ് പുരുഷ കമ്മീഷൻ വാദക്കാർ ഉയർത്തുന്നത്.
ഇതിന് മുൻപ് ഇ-റിക്ഷ ഡ്രൈവറെ അകാരണമായി 17 തവണ മുഖത്തടിച്ച സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ മകൾ ഡോക്ടറെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു. ഇതെല്ലാം നിരത്തിയാണ് പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്. സ്ത്രീയാണെന്ന ആനുകൂല്യം മുതലെടുത്താണ് പുരുഷന്മാർക്കെതിരെ അതിക്രമം നടക്കുന്നതെന്ന് പുരുഷ കമ്മീഷൻ വാദക്കാർ പറയുന്നു. ഇരയായത് സ്ത്രീയാണെങ്കിൽ സമൂഹം വലിയ രീതിയിൽ പ്രതികരിച്ചേനെയെന്നും പുരുഷ കമ്മീഷൻ വാദക്കാർ കുറ്റപ്പെടുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *