KERALA TOP NEWS

ചെറുകഥാകൃത്ത് എസ് വി വേണുഗോപൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ചെറുകഥാകൃത്ത് ഡോ എസ് വി വേണുഗോപൻ നായർ അന്തരിച്ചു. 76 വസായിരുന്നു. പുലർച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ആദിശേഷൻ, ഗർഭ ശ്രീമാൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം, തിമിരം, ഭൂമിപുത്രന്റെ വഴി, എന്റെ പരദൈവങ്ങൾ, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കേരള സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ വേണുഗോപൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ഇടശേരി അവാർഡ്, പത്മരാജൻ പുരസ്‌കാരം, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗവുമായിരുന്നു. ഭാര്യ വത്സല. മൂന്ന് മക്കളാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *