ഹൈടെക് ശുചി മുറിയും സ്‌കൂൾ ചുറ്റുമതിലും ഉൽഘാടനം ചെയ്തു

മുക്കം: കഴുത്തൂട്ടിപുറയി ഗവ: എൽ.പി.സ്‌കൂളിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഹൈടെക് ശുചി മുറിയുടെയും, സ്‌കൂൾ ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ശുചിത്വമിഷൻ ഫണ്ടായ നാല് ലക്ഷം രൂപ ചിലവഴിച്ചാണ്‌ഹൈടെക് ശുചിമുറി നിർമ്മിച്ചത്.മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 356,000 രൂപ ചിലവഴിച്ച് ചുറ്റുമതിലും നിർമ്മിച്ചു.
രണ്ട് പദ്ധതികളുടേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ] എം.ടി. റിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സുഹറ വെള്ളങ്ങോട്ട് ,കെ.ജി. സീനത്ത് , സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് എ.കെ.റാഫി, ഹെഡ്മാസ്റ്റർ ടി.കെ.ജുമാൻ, മുൻ ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ, എസ്.എം.സി.ചെയർമാൻ,വി.വി.നൗഷാദ്, എം.പി.ടി.എ പ്രസിഡന്റ് സൽമ അശ്‌റഫ്, കെ.ഹസ്സൻകുട്ടി, ഡോ. കാവിൽ അബ്ദുള്ള, തൊഴിലുറപ്പ്എൻഞ്ചിനീയർ റാസിഖ്, ശിഹാബ് പറക്കുഴി, എ.കെ.ഫിർദൗസ്, ഹാരിസ് അമ്പലക്കണ്ടി, ശമീർ ചാലക്കൽ, അദ്ധ്യാപകരായ അബ്ദുൽ കരീം, കെ.രഹ് ന,ഷൈജൽ, റസിയ, കെ.കെ.രഹ് ന, നജ്മുന്നീസ, സുഷ്മിന തുടങ്ങിയവർ സംസാരിച്ചു.
സ്‌കൂളിൽ പുതിയക്‌ളാസ് റൂം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.