KOZHIKODE

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും സാംസ്‌കാരിക സദസ്സും

മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും സാംസ്‌കാരിക സദസ്സും ഉത്സവാന്തരീക്ഷത്തിൽ നടന്നു. പന്നിക്കോട് എയുപി സ്‌കൂളിൽ നടന്ന
പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം, ഗ്രാമ പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം എന്നിവ ഉപയോഗിച്ച് നവീകരിച്ച പൊലുകുന്ന് കുടിവെളള പദ്ധതി, 3 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കിയ പരപ്പിൽ ഐ എച്ച് ഡി പി കോളനി കോൺക്രീറ്റ്, 3 ലക്ഷം രൂപ ചിലവഴിച്ച കാരാളി പറമ്പ് റോഡ്, 3 ലക്ഷത്തി ഇരുപതിനായിരം ചിലവഴിച്ച് നടപ്പാക്കിയ
കവിലട എസ്.പി ബി റോഡ് ,3 ലക്ഷം ചിലവഴിച്ച പരപ്പിൽ പാറപ്പുറം ഫുട്പാത്ത് കോൺക്രീറ്റ്, മൂന്നര ലക്ഷത്തിന്റെ പൊലുകുന്ന് റോഡ് ടാറിംഗ്, അൻപതിനായിരം രൂപയുടെ പന്നിക്കോട് വായനശാല നവീകരണം, കവിലടലോ മാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ഒൻപതാം വാർഡിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനമൈത്രി എസ് ഐ അസൈൻ, എപിജെ അബ്ദുൽ കലാം പുരസ്‌കാരവും ,മലബാർ ട്രസ്റ്റി ബോർഡ് പുരസ്‌കാരവും നേ ടി യസലാം കൊടിയത്തൂർ, എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് വിജയ ലക്ഷ്മി, എം എൻ കുറുപ്പ് കവിത പുരസ്‌കാരം നേടിയ യു.സുജിത്, എം ബി ബി എസ് നേടിയ അശ്വിനി എന്നിവരെയും എസ് എസ് എൽ സി, +2 തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു.
പദ്ധതികളുടെ ഉദ്ഘാടനവും ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിച്ചു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാബ് മാട്ടുമുറി അധ്യക്ഷനായി.
ഒമ്പതാം വാർഡ് മെമ്പർ ബാബു പൊലുക്കുന്ന്,ആയിഷ ചേല പുറത്ത്, കെ.പി സൂഫിയാൻ,ഫസൽ കൊടിയത്തൂർ ,മറിയം കുട്ടിഹസൻ ,
കെ വി അബ്ദുറഹ്മാൻ ,യുഎഇ മുനീർ യു പി മമ്മദ്, ബാബു മൂലയിൽ ,മജീദ് പുതുക്കുടി, സി.ഫസൽ ബാബു,അജ്മൽ പന്നിക്കോട്, കെ.പി സുബ്രമണ്യൻ,തുടങ്ങിയവർ സംസാരിച്ചു.
അബ്ദു പാറപ്പുറത്ത്,മാധവൻ കുളങ്ങര, ബാബു പരവരി, ബാബു പരപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗാനവിരുന്നും അരങ്ങേറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *