ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ച്: സ്വാഗത സംഘം രൂപീകരിച്ചു

മുക്കം: ലഹരിക്കടിപ്പെട്ട വിദ്യാർത്ഥികളേയും യുവജനങ്ങളേയും ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്ററർ, വയോജനങ്ങൾക്കായുള്ള ഡേ കെയർ സെന്റർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിലായി ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രെയ്‌സ് ചെയർമാൻ പി.കെ ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു.വി.കുഞ്ഞാലി, എം.ടി അഷ്‌റഫ് ,വി. ഉസ്സൻകുട്ടി, തോട്ടത്തിൽ സലീം , ടി.പി അബൂബക്കർ, എം പി അസൈൻ , ദാമോദരൻ കോഴഞ്ചേരി ,കെ പി അഷ്‌റഫ് എന്നിവർ സംസാരിച്ചു. മുക്കത്തിനടുത്ത കറുത്ത പറമ്പിലാണ് ബിരിയാണി ചലഞ്ചിനായുള്ളസ്ഥലം കണ്ടെത്തിയിട്ടുള്ളത്.
മുഖ്യ രക്ഷാധികാരിയായി രാഹുൽ ഗാന്ധി എം പിയെയും രക്ഷാധികാരികളായി എം എൽ എമാരായ ലിന്റോ ജോസഫ്,പി ടി എ റഹീം, ഡോ.എം കെ മുനീർ, മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, പഞ്ചായത്തു പ്രസിഡന്റുമാരായ വി പി സ്മിത (കാരശേരി), ശംലൂലത്ത് (കൊടിയത്തൂർ), ഓളിക്കൽ ഗഫൂർ (ചാത്തമംഗലം), ആദർശ് ജോസഫ് (കൂടരഞ്ഞി ) ,ടി രഞ്ജിത് (മാവൂർ), പുളിക്കൽ അബ്ദുന്നാസർ (ഓമശേരി) , മേഴ്‌സി (തിരുവമ്പാടി) എന്നിവരെയും തെരഞ്ഞെടുത്തു.
ചെയർമാൻ പി കെ ശരീഫുദ്ദീൻ,ജനറൽ കൺവീനർ സലീം വലിയപറമ്പിൽ, കോർഡിനേറ്റർ ടി പി അബൂബക്കർ എന്നിവർ ഭാരവാഹികളായി നൂറ്റൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.
