പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം ഷാപ്പുംപടിയിലാണ് ഞായറാഴ്ച അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരന്ന KL-25 P 8577 TATA Altroz എന്ന കാർ KL-40 G 4296 പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്.

അപകടത്തെ തുടർന്ന് കാറിൽ നിന്നും ഓയിൽ ചോർന്നതാണ് തീപിടുത്തത്തിന് കാരണം. അപകടത്തിൽ നിസാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.