Main Banner TOP NEWS WORLD

മറിയത്തിന് വയസ് 42; മക്കൾ 44

കമ്പാല: മറിയം നബാൻസി എന്ന യുഗാണ്ടക്കാരിക്ക് പ്രയാം 42. മക്കൾ 44. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ… സത്യമാണ്. 44 മക്കളേയും ഈ അമ്മ പ്രസവിച്ചത് തന്നെയാണ്. അതെങ്ങനെയെന്നാവും ഇനി നിങ്ങളുടെ സംശയം… ആ സംശയം തന്നെയാണ് മറിയത്തെ മറ്റ് സ്ത്രീകളിൽനിന്ന് വ്യത്യസ്തയാക്കുന്നത്…


13 ാം വയസിലാണ് മറിയം ആദ്യമായി അമ്മയാകുന്നത് അന്ന് അവർ മൂന്ന് കുട്ടികൾക്കാണ് ജന്മം നൽകിയത്. പിന്നീട് 36 വയസിനുള്ളിൽ 15 തവണ പ്രസവിച്ചു. ഓരോ പ്രസവത്തിലും രണ്ടും മൂന്നും നാലും വീതമാണ് കുട്ടികളുണ്ടായത്. അഞ്ച് തവണ നാല് വീതം കുഞ്ഞുങ്ങൾക്കും അഞ്ച് തവണ മൂന്ന് വീതം കുഞ്ഞുങ്ങൾക്കും നാല് തവണ ഇരട്ട കുഞ്ഞുങ്ങൾക്കും അവർ ജന്മം നൽകി. അവസാനത്തെ പ്രസവത്തിൽ മാത്രമാണ് അവർക്ക് ഒരു കുഞ്ഞ് മാത്രം ജനിച്ചത്.


ഇപ്പോൾ മുതിർന്ന കുട്ടികളിലൂടെ മറിയം മുത്തശ്ശിയാവാനും തുടങ്ങിയിരിക്കുന്നു.
ലോകത്ത് പ്രത്യുത്പാദന ശേഷി കൂടിയ വനിതകളിലൊരാളാണ് മറിയം. ഒരു സ്ത്രീയുടെ അണ്ഡോൽപ്പാദനവേളയിൽ സാധാരണയായി മാസത്തിലൊരിക്കൽ ഒരു അണ്ഡം മാത്രമേ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. എന്നാൽ മറിയത്തിന് അത് രണ്ടും മൂന്നും നാലുമൊക്കെയാണ്.
18ാം വയസിൽ 18 കുട്ടികളുടെ അമ്മയായപ്പോൾ പ്രസവം നിർത്താൻ പോയതാണ്. പക്ഷേ, അസാധാരണമായ രീതിയിൽ അണ്ഡോൽപ്പാദനം നടക്കുന്ന താൻ പ്രസവിച്ചില്ലെങ്കിൽ ട്യൂമറിന് കാരണമാകുമെന്ന് പറഞ്ഞ് ഡോക്ടർമാർ തിരിച്ചയച്ചെന്ന് മറിയം പറയുന്നു.


ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ച പോയ മറിയത്തിന്റെ ജീവിതം അത്യന്ത്ം ഭീകരമായിരുന്നു. രണ്ടാനമ്മ ഭക്ഷണത്തിൽ കുപ്പിച്ചില്ലുകൾ നൽകി സഹോദരങ്ങളെ കൊലപ്പെടുത്തി. മറിയത്തെ 12 വയസുള്ളപ്പോൾ വിവാഹക്കമ്പോളത്തിൽ വിറ്റു. നാല് ഭാര്യമാരുള്ള ഒരാളാണ് മറിയത്തെ വാങ്ങിയത്. ഭർത്താവിന്റെ അഞ്ചാം ഭാര്യയായി എത്തിയ മറിയം 13 വയസുമുതൽ അമ്മയായി തുടങ്ങി. ഭർത്താവിന്റെ നിരന്തരമായ പീഡനം കാരണം ഭർത്താവുമായുള്ള ബന്ധം അവസാനിക്കുകയായിരുന്നു. ഇന്ന് മൂത്ത മൂന്ന് മക്കൾക്ക് 25 വയസായി പ്രായം.അവരിലൂടെ മറിയം മുത്തശ്ശിയുമായി. മൂത്ത മക്കളിലൊരാൾ ഡോക്ടറും മറ്റൊരാൾ എഞ്ചിനീയറുമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *