KERALA TOP NEWS

സുധീഷ് കേശവപുരിക്ക് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം

കോഴിക്കോട്: ശബരിമല അയ്യപ്പസേവാസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി സാമൂഹ്യ സേവന രംഗത്ത് സമഗ്രമായ സംഭാവനകൾ സമർപ്പിച്ച വ്യക്തികൾക്ക് ഈ വർഷം മുതൽ എല്ലാ വർഷവും മികച്ച സാമൂഹ്യ പ്രവർത്തകർക്ക് മഹാത്മാ അയ്യൻകാളിയുടെ നാമധേയത്തിൽ മഹാത്മാ അയ്യങ്കാളി പുരസ്‌കാരം നൽകാൻ തീരുമാനിച്ചതായും ഇത്തവണ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌ക്കാരത്തിന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയെ തെരഞ്ഞെടുത്തതായും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി ടി വി ശ്രീധരനും ജില്ലാ പ്രസിഡന്റ് ഡോ.ഒ വാസവനും അറിയിച്ചു.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മഹാത്മാ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് 2022 ആഗസ്ത് 27 ന് കോഴിക്കോട് വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് നൽകും.
അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ സുധീഷ് കേശവപുരി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി എസ് എൻ ട്രസ്റ്റ് ഡയറക്ടർ, റെഡ് ക്രോസ് സൊസൈറ്റി ബ്രാഞ്ച് ചെയർമാൻ എന്നീ നിലകളിൽ കഴിഞ്ഞ 15 വർഷക്കാലമായി കോഴിക്കോട് കേന്ദ്രീകരിച്ച് പിന്നോക്ക ജന വിഭാഗത്തിന്റെയും പൊതു സമൂഹത്തിന്റെയും സാമൂഹ്യവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ ശാക്തീകരണത്തിന് വേണ്ടി ദേശീയാഭിമുഖ്യത്തോടെ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതിന് വേണ്ടി ജൂറി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *