KOZHIKODE

നവ്യാനുഭവമായി ദേവവാഹിനി സംഗീത നിശ

കോഴിക്കോട്: സംഗീതിക സ്‌കൂൾ ഓഫ് മ്യൂസിക്ക് ആഗസ്ത് 15ന് കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിച്ച ദേവവാഹിനി സംഗീത നിശ നഗരത്തിലെ സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. പതിവ് ഗാനമേളകൾ നിന്നും വ്യത്യസ്തമായി കർണ്ണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാമത്തെ മേളകർത്താരാഗം ഖരഹരപ്രിയയിൽ അധിഷ്ഠിതമായ കീർത്തനങ്ങളും മലയാളം/തമിഴ് ചലച്ചിത്രഗാനങ്ങളും സംഗീതസന്ധ്യയിൽ ഗായകർ ആലപിച്ചത്. ഖരഹരപ്രിയയുടെ രാഗവിസ്താരത്തോടെ കീർത്തങ്ങൾ ആലപിച്ച കെ.വി എസ് ബാബു രാഗത്തിന്റെ സവിശേഷതകൾ വിശദീകരിച്ചത് സംഗീത വിദ്യർത്ഥികൾക്കെന്നപോലെ സംഗീതാസ്വാദകർക്കും വേറിട്ടൊരു അനുഭവത്തിപ്പുറം ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾ എങ്ങിനെയാണ് ദേവരാജൻ, ദക്ഷിണമൂർത്തി, ഇളയരാജ തുടങ്ങിയ സംഗീതസംവിയാധകർ രാഗബന്ധിതമായി ചിട്ടപ്പെടുത്തിയത് എന്ന അറിവ് പകരുലുമായി മാറി.


കെ.വി. എസ്. ബാബുവിനൊപ്പം ഡോ. എൻ. ഇ. രാജീവും കുമാരി സ്‌നിഗ്ദ്യയും ഖരഹരപ്രിയയിലുള്ള കീർത്തനങ്ങൾ ആലപിച്ചു.
ത്യാഗരാജകൃതികളായ പക്കാല നിലബഡി, രാമനീസമാനമേ വരൂ, പേരിഡിനിന്നു, പാഹി രാമരാമായനചു എന്നിവയും, ശ്രീപാപനാശം ശിവൻ കൃതികളായ സെന്തിൽ ആണ്ടവൻ, അയ്യപ്പനവതരിത് കഥാമൃതം, ശ്രീ അന്നമാചാര്യ കൃതി ഒകബാരി കൊക്ക ബാരി, ശ്രീപുരന്തര ദാസൻ കൃതി ഭാരതിദേവി എന്നിവയും ആണ് ആലപിച്ചത്. പി. വിജയൻ വയലിനിലും വൈത്തല ഉണ്ണികൃഷ്ണൻ നമ്പൂതിരി മൃദംഗത്തിലും അകമ്പടിയായി.
തുടർന്നു ദേശഭക്തി ശ്രേണിയിലുള്ള പഴയ ചലച്ചിത്രഗാനം ‘ഗംഗാ യമുന സംഗമസമതല ഭൂമി’ പാടിക്കൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ 75)മത്തെ വാർഷികവേളയിൽ ചലച്ചിത്രഗാനാലാപനം ആരംഭിച്ചത്. ഖരഹരപ്രിയ രാഗത്തിലുള്ള കെ. വി. എസ് ബാബു പാടിയ അശോക പൂർണ്ണിമാ വിടരും വാനം, സാമ്യമകന്നൊരുദ്യാനമെ, ചിത്രശില പാളികൾ കൊണ്ടൊരു, ഡോ. എൻ. ഇ. രാജീവ് പാടിയ ഉത്തരാസ്വയംവരം കഥകളി കാണുവാൻ, ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്, മഞ്ഞക്കിളിയുടെ മുളിപ്പാട്ടുണ്ടെ, തൂളിയിലെ ആട വന്താ വാനത്ത് മിൻവിളക്കെ, പി. കെ. രമേശ് പാടിയ മനോഹരീ മനോഹരീ എന്നീ ഗാനങ്ങൾ സംഗീത പ്രേമികളുടെ അനു മോദനമേറ്റുവാങ്ങി. വ്യത്യസ്തമായി മലർക്കൊടി പോലെ മയങ്ങു, മോഹം കൊണ്ടുഞാൻ എന്നീ ഗാനങ്ങൾ പാടിയ അസിൻ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ഗായികയായി . സന്ധ്യ, ഗായത്രി എന്നീ ഗായികമാരും ഗാനങ്ങൾ ആലപിച്ചു. സംഗീത പരിപാടിക്ക് മുന്നോടിയായി ചെറുവണ്ണൂർ സരസ്വതി വിദ്യാനികേതനിലെ വിദ്യാർത്ഥികൾ ആലപിച്ച സംഘ ദേശഭക്തി ഗാനം മികച്ചതായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *